2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

പക്ഷാഘാത ചികിത്സകൾ

തലച്ചോറിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന്റെ പ്രവർത്തനം പെട്ടെന്ന് നഷ്ടമാവുന്ന അവസ്ഥയാണ് പക്ഷാഘാതം. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന്റെ ചലനശേഷി നഷ്ടപെടുവാൻ വരെ  പക്ഷാഘാതം കാരണമാകാറുണ്ട് . സംസാരശേഷിയും കാഴ്ച്ചശക്തിയെയും സ്ട്രോക്ക് ബാധിക്കാറുണ്ട് . പക്ഷാഘാതത്തിൽ നിന്നുള്ള മോചനം പക്ഷാഘാതം തലച്ചോറിനെ ഏൽപിച്ച ആഘാതത്തെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത് . തലച്ചോറിനു സാരമായ കേടുപാടുകൾ സംഭവിച്ചാൽ ഭാഗികമായ രോഗശാന്തി മാത്രമേ സാധ്യമാകുകയുള്ളു .

പക്ഷാഘാതത്തിന്റെ കാരണങ്ങൾ 

ഉയര്ന്ന രക്തസമ്മർധം
പുകവലി
ഹൃദയ സംഭന്ധമായ അസുഖങ്ങൾ
പ്രമേഹം
മുൻപേ പക്ഷാഘാതം ഉണ്ടായിട്ടുള്ളത്ആയുർവേദ ചികിത്സകൾ ആയ ബസ്തി ,സ്വേദന ,പിണ്ട ,സ്നേഹന ,നസ്യം മുതലായവ പേശീകോശങ്ങളെ ബലപെടുത്തുകയും തലച്ചോറിന്റെ പ്രവര്ത്തനങ്ങളെ ഉത്തേജിപ്പികുകയും ചെയ്യും.
വൈദ്യ ഹെൽത്ത്‌ കെയർ ഹൊസ്പിറ്റലിലെ പ്രധാന മേഘലകളിൽ ഒന്നാണ് പക്ഷാഘാത ചികിത്സകൾ

                    2015, ജൂലൈ 15, ബുധനാഴ്‌ച

കർക്കിടക ചികിത്സകൾ

ആയുർവേദ ചികിത്സയിൽ കർകിടകത്തിനു മുഖ്യമായ സ്ഥാനമുണ്ട് , ആരോഗ്യ പരിപാലനത്തിനു അനുയോജ്യമായ സമയമായാണ് മഴകാലതിനെ ആയുർവേദം പരിഗണിക്കുന്നത് . കാലാവസ്ഥഭേദങ്ങൾ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുന്നുണ്ട് . രോഗ പ്രതിരോധശേഷി കുറവുള്ള കര്ക്കിടക മാസത്തെ ആണു ആയുർവേദം പുനരുജ്ജീവന ചികിത്സയ്ക് ആയി പരിഗണിക്കുന്നത് .ആഗോള തലത്തിൽ തന്നെ വളരെയേറെ പ്രസിദ്ധി ഉള്ളവയാണ് പുനരുജ്ജീവന ചികിത്സകൾ. വര്ഷം തോറും ധാരാളം വിദേശികൾ ആയുർവേദ ചികിത്സകൾക്ക്  വേണ്ടി കേരളം സന്ദര്സിക്കുനുണ്ട് . പുനരുജ്ജീവന ചികിത്സയിലെ ചികിത്സാ രീതികൾ താഴെ പറയുന്നവയാണ് .അഭ്യംഗം  : ഔഷധ ഗുണമുള്ള എണ്ണ ശരീരത്തിലും തലയിലും തേച്ചു പിടിപ്പിച് തിരുമുന്ന ചികിത്സ രീതിയാണ്‌ അഭ്യംഗം . ശരീരത്തിലെ രക്തയോട്ടം വർധിക്കുവാൻ അഭ്യംഗം ഉത്തമമാണ് .
ധാര  : നെറ്റിയിലെക്ക് തലയ്ക്കു മുകളിലുള്ള പാത്രത്തിൽ നിന്നു ഔഷധങ്ങൾ ചേർത്ത എണ്ണയോ പാലോ ധാരയായി ഒഴിക്കുന്ന ചികിത്സ രീതിയാണ്‌ ധാര.ഉറക്കമില്ലായ്മ ,തലവേദന എന്നിവയ്ക്ക് മികച്ച ചികിത്സ രീതിയാണിത്
നവരകിഴി  : ചൂടാക്കിയ ധാന്യങ്ങൾ കിഴികെട്ടി ശരീരത്തിൽ ഉഴിയുന്ന രീതിയാണ്‌ നവരകിഴി. നടുവേദന ,വാതം എന്നിവയ്ക്ക് ഉത്തമമായ ചികിത്സയാണിത്
പിഴിച്ചിൽ  : ഔഷധങ്ങൾ അടങ്ങിയ എണ്ണ പ്രത്യേക താപനിലയിൽ ചൂടാക്കി ശരീരം മുഴുവൻ തടവുന്ന ചികിത്സയാണിത് . ഞരമ്പുകളെ ഉത്തേജിപിച് ശരീരത്തെ ബലപെടുതുന്ന ചികിത്സയാണിത് .
പഞ്ചകര്മ : ശരീരത്തിലെ മാലിന്യങ്ങളെ പുരംതള്ളുവാൻ സഹായകമായ വമനം ,വിരേചനം,നസ്യം ,കഷായ വസ്തി ,സ്നേഹവസ്തി എന്നീ 5 ചികിത്സകൾ അടങ്ങിയതാണ് പഞ്ചകർമ
ആയുർവേദ ചികിത്സാ രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പരിചയം ഉള്ള വൈദ്യ ഹെൽത്ത്‌ കെയർ ഹോസ്പിറ്റലിൽ
കര്കിട്ക ചികിത്സകൾ മിതമായ നിരക്കിൽ ലഭ്യമാണ് . ആയുർവേദ ചികിത്സകൾ കൂടാതെ നാച്ചുരോപതി ,യോഗ എന്നിവയിലെ ചികിത്സകളും വൈദ്യയിൽ ലഭ്യമാണ്