2015, ജൂലൈ 15, ബുധനാഴ്‌ച

കർക്കിടക ചികിത്സകൾ

ആയുർവേദ ചികിത്സയിൽ കർകിടകത്തിനു മുഖ്യമായ സ്ഥാനമുണ്ട് , ആരോഗ്യ പരിപാലനത്തിനു അനുയോജ്യമായ സമയമായാണ് മഴകാലതിനെ ആയുർവേദം പരിഗണിക്കുന്നത് . കാലാവസ്ഥഭേദങ്ങൾ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുന്നുണ്ട് . രോഗ പ്രതിരോധശേഷി കുറവുള്ള കര്ക്കിടക മാസത്തെ ആണു ആയുർവേദം പുനരുജ്ജീവന ചികിത്സയ്ക് ആയി പരിഗണിക്കുന്നത് .ആഗോള തലത്തിൽ തന്നെ വളരെയേറെ പ്രസിദ്ധി ഉള്ളവയാണ് പുനരുജ്ജീവന ചികിത്സകൾ. വര്ഷം തോറും ധാരാളം വിദേശികൾ ആയുർവേദ ചികിത്സകൾക്ക്  വേണ്ടി കേരളം സന്ദര്സിക്കുനുണ്ട് . പുനരുജ്ജീവന ചികിത്സയിലെ ചികിത്സാ രീതികൾ താഴെ പറയുന്നവയാണ് .അഭ്യംഗം  : ഔഷധ ഗുണമുള്ള എണ്ണ ശരീരത്തിലും തലയിലും തേച്ചു പിടിപ്പിച് തിരുമുന്ന ചികിത്സ രീതിയാണ്‌ അഭ്യംഗം . ശരീരത്തിലെ രക്തയോട്ടം വർധിക്കുവാൻ അഭ്യംഗം ഉത്തമമാണ് .
ധാര  : നെറ്റിയിലെക്ക് തലയ്ക്കു മുകളിലുള്ള പാത്രത്തിൽ നിന്നു ഔഷധങ്ങൾ ചേർത്ത എണ്ണയോ പാലോ ധാരയായി ഒഴിക്കുന്ന ചികിത്സ രീതിയാണ്‌ ധാര.ഉറക്കമില്ലായ്മ ,തലവേദന എന്നിവയ്ക്ക് മികച്ച ചികിത്സ രീതിയാണിത്
നവരകിഴി  : ചൂടാക്കിയ ധാന്യങ്ങൾ കിഴികെട്ടി ശരീരത്തിൽ ഉഴിയുന്ന രീതിയാണ്‌ നവരകിഴി. നടുവേദന ,വാതം എന്നിവയ്ക്ക് ഉത്തമമായ ചികിത്സയാണിത്
പിഴിച്ചിൽ  : ഔഷധങ്ങൾ അടങ്ങിയ എണ്ണ പ്രത്യേക താപനിലയിൽ ചൂടാക്കി ശരീരം മുഴുവൻ തടവുന്ന ചികിത്സയാണിത് . ഞരമ്പുകളെ ഉത്തേജിപിച് ശരീരത്തെ ബലപെടുതുന്ന ചികിത്സയാണിത് .
പഞ്ചകര്മ : ശരീരത്തിലെ മാലിന്യങ്ങളെ പുരംതള്ളുവാൻ സഹായകമായ വമനം ,വിരേചനം,നസ്യം ,കഷായ വസ്തി ,സ്നേഹവസ്തി എന്നീ 5 ചികിത്സകൾ അടങ്ങിയതാണ് പഞ്ചകർമ
ആയുർവേദ ചികിത്സാ രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പരിചയം ഉള്ള വൈദ്യ ഹെൽത്ത്‌ കെയർ ഹോസ്പിറ്റലിൽ
കര്കിട്ക ചികിത്സകൾ മിതമായ നിരക്കിൽ ലഭ്യമാണ് . ആയുർവേദ ചികിത്സകൾ കൂടാതെ നാച്ചുരോപതി ,യോഗ എന്നിവയിലെ ചികിത്സകളും വൈദ്യയിൽ ലഭ്യമാണ്


                 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ